കടലിന്റെ വേഗമുള്ള കാമുകന് വരും
തിരകളാലെന്റെ കരി വളകളാകെയും കവരും
പവിഴ മാലകള്‍ തരും, എന്റെ
പടവുകളിലാകെയും മണല്‍ വിരിക്കും
പാദങ്ങളില്‍ പതിയെ വന്നു ലവണ ചുംബനങ്ങള്‍ തരും
ഓര്‍ക്കാതിരിക്കെ ആര്ത്തിരംബി വന്നാലിംഗനം ചെയ്യും
കാറ്റാടികള്‍ കണ്ണു ചിമ്മെ പ്രണയമേകും
അനന്ത നാഗങ്ങള്‍ നാണിച്ചു നില്കെ സുരതമേകും
കിനാക്കളങ്ങനെ മണല്‍ കൂടാരങ്ങള്‍ കെട്ടവെ
ആഴങ്ങളില്‍,
കടലിന്റെയുപ്പും കറുപ്പും
ഇന്നലെ ചത്ത പെണ്ണുങ്ങളുടെ മാംസവും
ബലിച്ചോറു തിന്നു കൊഴുത്തയാത്മാക്കളും
ജര പിടിച്ചിന്നും തിര ചുരത്തുന്ന മാറും
ആഴക്കടലില്‍ നിന്നോടി വന്നു ഒരു
പാറക്കല്ലില്‍ തല തല്ലി
കിനാക്കള്‍ ചോര തുപ്പുന്നു
മത്തിയും മാന്തളും
അത് കൊത്തി വലിക്കുന്നു.
Thursday, April 1, 2010
Subscribe to:
Post Comments (Atom)
2 comments:
entamme......
marak..oru ram gopal varma padam pole undu climax..
Post a Comment