Tuesday, January 6, 2009

ഇന്നലെ വന്ന sms ഇങ്ങനെ വായിക്കുന്നു....

എന്റെ കണ്‍ വേലി ചാടിക്കടന്നെന്റെ നാഭിയില്‍
അന്നു നീ ചേര്‍ത്തു വെച്ചതെത്ര
വാക്കുകള്‍,
ചത്ത ഭ്രൂണങ്ങള്‍...

കുഞ്ഞു തീണ്ടാത്ത സ്തന കോശങ്ങളില്‍
അന്നു നീ ചുണ്ട് ചേര്‍ത്ത് പകര്‍ന്ന-
തര്‍ബുദം,
ആത്മാവിന്റെ അവിഹിതം...

സ്വപ്നസൂചി കൊണ്ടന്ന് നമ്മള്‍ തുന്നിയ കൂട്ടില്‍
മുട്ടയിട്ടത്
നിന്റെയന്യ കാമിനികള്‍,
തേവിടിശ്ശിപ്പിറാവുകള്‍...

നിന്റെ വിഷപ്പല്ല് തട്ടിയന്നെന്റെ
പ്രാണഞരമ്പുകളില്‍ നിന്ന് വാര്‍ന്ന-
തശുദ്ധരക്തം,
മച്ചി കല്ലിന്റെ കന്മദം...

എന്റെ പ്രണയ ലാവണ്യത്തിനു മുന്നില്‍
സ്ഖലിക്കുവാനാകാതെ വിങ്ങുന്നത്
നിന്റെ ഹ്ര്ദയം,
അതിന്റെ ഷണ്ഢത്വം...

അതു കണ്ടു നില്കെ
ശപിക്കുവാനാകുന്നതെങ്ങനെ,
നിന്റെ വളഞ്ഞ മൂക്കും വക്രിച്ച ചിരിയും
വെറുക്കുന്നു ഞാനിന്നെത്രമേലുമേ...?

3 comments:

Kaithamullu said...

ഭ്രൂണങ്ങള്‍...
അവിഹിതം...
തേവിടിശ്ശി‍...
മച്ചി ...
ഷണ്ഢത്വം...
-വെറുക്കുന്നു ഞാനിന്നെത്രമേലുമേ...?

Arun said...

maraka violence anallodey..

Sooraj Ganga said...

@Arun,
Ithiri koodi poyi! ;)