നീ അറുത്തിട്ട് പോയ പ്രണയ ഞരമ്പില്‍ നിന്നെന്റെ
കവിതയൊക്കെയും വാര്‍ന്നു പോയെങ്കിലും...
സ്വപ്ന വിളക്കിന്‍ പുക പിടിച്ചെന്റെ
ഹ്രുദയ ഭിത്തികാളാകെയും കരി പുരണ്ടെങ്കിലും...
ജീവിതമെഴുതിയെഴുതി പൊലിപ്പിച്ചെന്‍
തൂലികയുടെ നീലിമയെല്ലാം ചുരന്ന് തീര്‍ന്നെങ്കിലും...
വാക്കുകള്‍ തുരുമ്പെടുത്തെങ്കിലും...
വര്‍ണ്ണങ്ങള്‍ക്ക് ജര പിടിച്ചെങ്കിലും...
ശബ്ദങ്ങള്‍ക്കര്‍ബുധം ബാധിച്ചെങ്കിലും...
ദഹിച്ചു തീരാത്ത സ്മരണയില്‍ നിന്റെ
ചിരി തികട്ടി തെറിച്ചു വീഴുന്നു
കവിതയുടെ മണമുള്ള ചോര പൂവുകള്‍...
Monday, November 2, 2009
Subscribe to:
Post Comments (Atom)
1 comment:
mulla poompodi ettu kidakkum kallinumundam sorabhyam...
Post a Comment