നെല്ലും
നെയ്യും
ചക്കകുരുവും തീര്‍ന്ന
ഒരു ട്രോപ്പിക്കല്‍ രാത്രിയില്‍,
പട്ടിണിക്കും
ജീവിതത്തിനും ഇടയില്‍
ഒരു തേങ്ങാപ്പൂള്‍
വെളുക്കെ പല്ലിളിച്ചു.
അതിനെ കെട്ടിത്തൂക്കിയ
കംബി നിന്നു വിറങ്ങലിക്കെ
പിറകിലാരോ സ്വപ്നങ്ങളുടെ വാതില്‍
കൊട്ടിയടച്ചു.
പെട്ടിച്ചുവരുകളുടെ
കെട്ടുറപ്പില്‍
സ്വര്‍ഗ്ഗീയമായ സ്വകാര്യതയില്‍
രാത്രിയുടെ പല്ലുകള്‍
ഓരോന്നായ് കൊഴിഞ്ഞിറങ്ങി.
അവസാന അത്താഴത്തിന്റെ ലഹരിയില്‍
സ്വപ്നങ്ങളെ പല ദിശയില്‍
പല വട്ടം
ഭോഗിച്ചുകൊണ്ടുറങ്ങി.
കാലത്ത്,
കുണ്ടന്‍തോട്ടില്‍ കുളിക്കണം....
കുറി തൊട്ടു ഗണേശനെ സ്മരിക്കണം....
ജല സമാധിയാകണം....
Friday, May 14, 2010
Thursday, April 1, 2010
കടല്‍ക്കിനാക്കള്‍
കടലിന്റെ വേഗമുള്ള കാമുകന്‍ വരും
തിരകളാലെന്റെ കരി വളകളാകെയും കവരും
പവിഴ മാലകള്‍ തരും, എന്റെ
പടവുകളിലാകെയും മണല്‍ വിരിക്കും
പാദങ്ങളില്‍ പതിയെ വന്നു ലവണ ചുംബനങ്ങള്‍ തരും
ഓര്‍ക്കാതിരിക്കെ ആര്‍ത്തിരംബി വന്നാലിംഗനം ചെയ്യും
കാറ്റാടികള്‍ കണ്ണു ചിമ്മെ പ്രണയമേകും
അനന്ത നാഗങ്ങള്‍ നാണിച്ചു നില്‍കെ സുരതമേകും
കിനാക്കളങ്ങനെ മണല്‍ കൂടാരങ്ങള്‍ കെട്ടവെ
ആഴങ്ങളില്‍,
കടലിന്റെയുപ്പും കറുപ്പും
ഇന്നലെ ചത്ത പെണ്ണുങ്ങളുടെ മാംസവും
ബലിച്ചോറു തിന്നു കൊഴുത്തയാത്മാക്കളും
ജര പിടിച്ചിന്നും തിര ചുരത്തുന്ന മാറും
ആഴക്കടലില്‍ നിന്നോടി വന്നു ഒരു
പാറക്കല്ലില്‍ തല തല്ലി
കിനാക്കള്‍ ചോര തുപ്പുന്നു
മത്തിയും മാന്തളും
അത് കൊത്തി വലിക്കുന്നു.
തിരകളാലെന്റെ കരി വളകളാകെയും കവരും
പവിഴ മാലകള്‍ തരും, എന്റെ
പടവുകളിലാകെയും മണല്‍ വിരിക്കും
പാദങ്ങളില്‍ പതിയെ വന്നു ലവണ ചുംബനങ്ങള്‍ തരും
ഓര്‍ക്കാതിരിക്കെ ആര്‍ത്തിരംബി വന്നാലിംഗനം ചെയ്യും
കാറ്റാടികള്‍ കണ്ണു ചിമ്മെ പ്രണയമേകും
അനന്ത നാഗങ്ങള്‍ നാണിച്ചു നില്‍കെ സുരതമേകും
കിനാക്കളങ്ങനെ മണല്‍ കൂടാരങ്ങള്‍ കെട്ടവെ
ആഴങ്ങളില്‍,
കടലിന്റെയുപ്പും കറുപ്പും
ഇന്നലെ ചത്ത പെണ്ണുങ്ങളുടെ മാംസവും
ബലിച്ചോറു തിന്നു കൊഴുത്തയാത്മാക്കളും
ജര പിടിച്ചിന്നും തിര ചുരത്തുന്ന മാറും
ആഴക്കടലില്‍ നിന്നോടി വന്നു ഒരു
പാറക്കല്ലില്‍ തല തല്ലി
കിനാക്കള്‍ ചോര തുപ്പുന്നു
മത്തിയും മാന്തളും
അത് കൊത്തി വലിക്കുന്നു.
Monday, November 2, 2009
കരിന്തിരി
നീ അറുത്തിട്ട് പോയ പ്രണയ ഞരമ്പില്‍ നിന്നെന്റെ
കവിതയൊക്കെയും വാര്‍ന്നു പോയെങ്കിലും...
സ്വപ്ന വിളക്കിന്‍ പുക പിടിച്ചെന്റെ
ഹ്രുദയ ഭിത്തികാളാകെയും കരി പുരണ്ടെങ്കിലും...
ജീവിതമെഴുതിയെഴുതി പൊലിപ്പിച്ചെന്‍
തൂലികയുടെ നീലിമയെല്ലാം ചുരന്ന് തീര്‍ന്നെങ്കിലും...
വാക്കുകള്‍ തുരുമ്പെടുത്തെങ്കിലും...
വര്‍ണ്ണങ്ങള്‍ക്ക് ജര പിടിച്ചെങ്കിലും...
ശബ്ദങ്ങള്‍ക്കര്‍ബുധം ബാധിച്ചെങ്കിലും...
ദഹിച്ചു തീരാത്ത സ്മരണയില്‍ നിന്റെ
ചിരി തികട്ടി തെറിച്ചു വീഴുന്നു
കവിതയുടെ മണമുള്ള ചോര പൂവുകള്‍...
കവിതയൊക്കെയും വാര്‍ന്നു പോയെങ്കിലും...
സ്വപ്ന വിളക്കിന്‍ പുക പിടിച്ചെന്റെ
ഹ്രുദയ ഭിത്തികാളാകെയും കരി പുരണ്ടെങ്കിലും...
ജീവിതമെഴുതിയെഴുതി പൊലിപ്പിച്ചെന്‍
തൂലികയുടെ നീലിമയെല്ലാം ചുരന്ന് തീര്‍ന്നെങ്കിലും...
വാക്കുകള്‍ തുരുമ്പെടുത്തെങ്കിലും...
വര്‍ണ്ണങ്ങള്‍ക്ക് ജര പിടിച്ചെങ്കിലും...
ശബ്ദങ്ങള്‍ക്കര്‍ബുധം ബാധിച്ചെങ്കിലും...
ദഹിച്ചു തീരാത്ത സ്മരണയില്‍ നിന്റെ
ചിരി തികട്ടി തെറിച്ചു വീഴുന്നു
കവിതയുടെ മണമുള്ള ചോര പൂവുകള്‍...
Thursday, February 19, 2009
മരണങ്ങള്‍
ദാഹാര്‍ത്തനായ വേഴാമ്പല്‍,
ഒരു പെരുമഴയത്ത്
വെള്ളം കുടിച്ച്...
പ്രേമാതുരയായ പെണ്‍കുട്ടി,
പ്രണയം പറഞ്ഞു തുടങ്ങവെ
വാക്കുകള്‍
ചങ്കില്‍ കുരുങ്ങി...
മഴു കാത്തിരുന്ന മച്ചിപ്ലാവ്,
ഒരു ഋതു സന്ധ്യയില്‍
ഫലാധിക്യത്താല്‍
കടപുഴകി...
കാമ വിവശയായ കന്യക,
കിനാവില്‍ ഒരു ഗന്ധര്‍വ്വന്റെ
സുരതം ഏറ്റു വാങ്ങവെ
മൂര്‍ച്ച്ഛിച്ച്...
വത്സലനായ പിതാവ്,
പുത്രവധുവിന്റെ
ജനിതക ഗോവണി കയറവെ
കാലിടറി വീണ്...
ഇന്നലെ
ഒരു സംസ്കാര രാമന്റെ തല്ലു കൊണ്ട്
ഞാനും,
കത്തുന്ന ആത്മാവിലേക്ക്
ഇത്തിരി മുലപ്പാലിന്റെ കനിവ്
ഈമ്പി വലിച്ചതിന്...
ഒരു പെരുമഴയത്ത്
വെള്ളം കുടിച്ച്...
പ്രേമാതുരയായ പെണ്‍കുട്ടി,
പ്രണയം പറഞ്ഞു തുടങ്ങവെ
വാക്കുകള്‍
ചങ്കില്‍ കുരുങ്ങി...
മഴു കാത്തിരുന്ന മച്ചിപ്ലാവ്,
ഒരു ഋതു സന്ധ്യയില്‍
ഫലാധിക്യത്താല്‍
കടപുഴകി...
കാമ വിവശയായ കന്യക,
കിനാവില്‍ ഒരു ഗന്ധര്‍വ്വന്റെ
സുരതം ഏറ്റു വാങ്ങവെ
മൂര്‍ച്ച്ഛിച്ച്...
വത്സലനായ പിതാവ്,
പുത്രവധുവിന്റെ
ജനിതക ഗോവണി കയറവെ
കാലിടറി വീണ്...
ഇന്നലെ
ഒരു സംസ്കാര രാമന്റെ തല്ലു കൊണ്ട്
ഞാനും,
കത്തുന്ന ആത്മാവിലേക്ക്
ഇത്തിരി മുലപ്പാലിന്റെ കനിവ്
ഈമ്പി വലിച്ചതിന്...
Tuesday, January 6, 2009
ഇന്നലെ വന്ന sms ഇങ്ങനെ വായിക്കുന്നു....
എന്റെ കണ്‍ വേലി ചാടിക്കടന്നെന്റെ നാഭിയില്‍
അന്നു നീ ചേര്‍ത്തു വെച്ചതെത്ര
വാക്കുകള്‍,
ചത്ത ഭ്രൂണങ്ങള്‍...
കുഞ്ഞു തീണ്ടാത്ത സ്തന കോശങ്ങളില്‍
അന്നു നീ ചുണ്ട് ചേര്‍ത്ത് പകര്‍ന്ന-
തര്‍ബുദം,
ആത്മാവിന്റെ അവിഹിതം...
സ്വപ്നസൂചി കൊണ്ടന്ന് നമ്മള്‍ തുന്നിയ കൂട്ടില്‍
മുട്ടയിട്ടത്
നിന്റെയന്യ കാമിനികള്‍,
തേവിടിശ്ശിപ്പിറാവുകള്‍...
നിന്റെ വിഷപ്പല്ല് തട്ടിയന്നെന്റെ
പ്രാണഞരമ്പുകളില്‍ നിന്ന് വാര്‍ന്ന-
തശുദ്ധരക്തം,
മച്ചി കല്ലിന്റെ കന്മദം...
എന്റെ പ്രണയ ലാവണ്യത്തിനു മുന്നില്‍
സ്ഖലിക്കുവാനാകാതെ വിങ്ങുന്നത്
നിന്റെ ഹ്ര്ദയം,
അതിന്റെ ഷണ്ഢത്വം...
അതു കണ്ടു നില്കെ
ശപിക്കുവാനാകുന്നതെങ്ങനെ,
നിന്റെ വളഞ്ഞ മൂക്കും വക്രിച്ച ചിരിയും
വെറുക്കുന്നു ഞാനിന്നെത്രമേലുമേ...?
അന്നു നീ ചേര്‍ത്തു വെച്ചതെത്ര
വാക്കുകള്‍,
ചത്ത ഭ്രൂണങ്ങള്‍...
കുഞ്ഞു തീണ്ടാത്ത സ്തന കോശങ്ങളില്‍
അന്നു നീ ചുണ്ട് ചേര്‍ത്ത് പകര്‍ന്ന-
തര്‍ബുദം,
ആത്മാവിന്റെ അവിഹിതം...
സ്വപ്നസൂചി കൊണ്ടന്ന് നമ്മള്‍ തുന്നിയ കൂട്ടില്‍
മുട്ടയിട്ടത്
നിന്റെയന്യ കാമിനികള്‍,
തേവിടിശ്ശിപ്പിറാവുകള്‍...
നിന്റെ വിഷപ്പല്ല് തട്ടിയന്നെന്റെ
പ്രാണഞരമ്പുകളില്‍ നിന്ന് വാര്‍ന്ന-
തശുദ്ധരക്തം,
മച്ചി കല്ലിന്റെ കന്മദം...
എന്റെ പ്രണയ ലാവണ്യത്തിനു മുന്നില്‍
സ്ഖലിക്കുവാനാകാതെ വിങ്ങുന്നത്
നിന്റെ ഹ്ര്ദയം,
അതിന്റെ ഷണ്ഢത്വം...
അതു കണ്ടു നില്കെ
ശപിക്കുവാനാകുന്നതെങ്ങനെ,
നിന്റെ വളഞ്ഞ മൂക്കും വക്രിച്ച ചിരിയും
വെറുക്കുന്നു ഞാനിന്നെത്രമേലുമേ...?
Sunday, December 7, 2008
അനുയാത്ര
എന്റെ വയലിന്റെ ഒടുവിലത്തെ കമ്പി
പൊട്ടിയിരിക്കയാണ്...
‘e' എന്നു നീയും,
‘രി’ എന്നു ഞാനും.
വലിച്ചുകെട്ടി ഞാന്‍ മീട്ടി നോക്കിയപ്പോളബദ്ധ സംഗീതം...
പശു
കിളി
എരുമ
എലി
മിമിക്രി തൊഴിലാളിയുടെ പൊട്ടിയ ചങ്കു പോലെ...
എന്റെ ഡയരിയുടെ നടുവിലത്തെ പേജ്
ഇളക്കി മാറ്റിയിരിക്കയാണ്...
ജൂലൈ തുടങ്ങുന്നതിന് മുമ്പ്,
ജൂണ്‍ അവസാനിച്ചതിനു ശേഷം.
വറ്റ് ചേര്‍ത്തൊട്ടിച്ച് ഞാന്‍ കൂട്ടി വായിച്ചപ്പോളര്‍ത്ഥശൂന്യം വാചകം...
ജീവിതം
പ്രണയം
സമൂഹം
ബാന്ധവം
വാരിക തിരിച്ചയച്ച ഉത്തരാധുനിക കവിത പോലെ...
എന്റെ മൊബൈലിന്റെ ഓര്‍മ്മകള്‍ ഏതോ വീഴ്ചയുടെ
ആഘാതത്തില്‍ നഷ്ടപ്പെട്ടിരിക്കയാണ്...
ചില പേരുകള്‍,
പല സന്ദേശങ്ങള്‍.
പൊട്ടിയ ചില്ലു ജാലകത്തിലെ കറുപ്പും വെളുപ്പും ചികഞ്ഞെടുത്തപ്പോള്‍,
നഷ്ടമായ കോളുകള്‍...
ദീപ്തി
ജോസ്ലിന്‍
നിഷ
സുഷമ
കൂട്ടികൊടുപ്പുകാരന്റെ കണക്കു പുസ്തകം പോലെ...
എന്റെ ജീവന്റെ കറ്റചൂട്ട് ഋതു മാറി പെയ്ത മഞ്ഞിന്റെ
കുളിരില്‍ മുനിഞ്ഞമരുകയാണ്...
ബന്ധങ്ങളുടെ വീര്‍പ്പുമുട്ടലില്‍,
പ്രണയത്തിന്റെ നനവില്‍
കെട്ട് പൊട്ടിച്ച് ഞാന്‍ ആഞ്ഞു വീശിയപ്പോളിത്തിരി
വെട്ടത്തില്‍ കെട്ടു കോലങ്ങള്‍...
മകന്‍
കാമുകന്‍
കാന്തന്‍
കൂട്ടുകാരന്‍
എന്നോളം നടന്ന്, എന്നിലവസാനിക്കുന്ന,
എന്റേതല്ലാത്ത കാല്പാടുകള്‍ പോലെ...
പൊട്ടിയിരിക്കയാണ്...
‘e' എന്നു നീയും,
‘രി’ എന്നു ഞാനും.
വലിച്ചുകെട്ടി ഞാന്‍ മീട്ടി നോക്കിയപ്പോളബദ്ധ സംഗീതം...
പശു
കിളി
എരുമ
എലി
മിമിക്രി തൊഴിലാളിയുടെ പൊട്ടിയ ചങ്കു പോലെ...
എന്റെ ഡയരിയുടെ നടുവിലത്തെ പേജ്
ഇളക്കി മാറ്റിയിരിക്കയാണ്...
ജൂലൈ തുടങ്ങുന്നതിന് മുമ്പ്,
ജൂണ്‍ അവസാനിച്ചതിനു ശേഷം.
വറ്റ് ചേര്‍ത്തൊട്ടിച്ച് ഞാന്‍ കൂട്ടി വായിച്ചപ്പോളര്‍ത്ഥശൂന്യം വാചകം...
ജീവിതം
പ്രണയം
സമൂഹം
ബാന്ധവം
വാരിക തിരിച്ചയച്ച ഉത്തരാധുനിക കവിത പോലെ...
എന്റെ മൊബൈലിന്റെ ഓര്‍മ്മകള്‍ ഏതോ വീഴ്ചയുടെ
ആഘാതത്തില്‍ നഷ്ടപ്പെട്ടിരിക്കയാണ്...
ചില പേരുകള്‍,
പല സന്ദേശങ്ങള്‍.
പൊട്ടിയ ചില്ലു ജാലകത്തിലെ കറുപ്പും വെളുപ്പും ചികഞ്ഞെടുത്തപ്പോള്‍,
നഷ്ടമായ കോളുകള്‍...
ദീപ്തി
ജോസ്ലിന്‍
നിഷ
സുഷമ
കൂട്ടികൊടുപ്പുകാരന്റെ കണക്കു പുസ്തകം പോലെ...
എന്റെ ജീവന്റെ കറ്റചൂട്ട് ഋതു മാറി പെയ്ത മഞ്ഞിന്റെ
കുളിരില്‍ മുനിഞ്ഞമരുകയാണ്...
ബന്ധങ്ങളുടെ വീര്‍പ്പുമുട്ടലില്‍,
പ്രണയത്തിന്റെ നനവില്‍
കെട്ട് പൊട്ടിച്ച് ഞാന്‍ ആഞ്ഞു വീശിയപ്പോളിത്തിരി
വെട്ടത്തില്‍ കെട്ടു കോലങ്ങള്‍...
മകന്‍
കാമുകന്‍
കാന്തന്‍
കൂട്ടുകാരന്‍
എന്നോളം നടന്ന്, എന്നിലവസാനിക്കുന്ന,
എന്റേതല്ലാത്ത കാല്പാടുകള്‍ പോലെ...
Friday, November 7, 2008
ചിത്രങ്ങള്‍
ഒരിരുണ്ട തെരുവീല്‍
മഴ നനഞ്ഞു കുതിര്‍ന്ന ഓടു പീടിക കോലായില്‍
ഒരു കിനാവിന്റെ കഷണമായി അവള്‍....
അതേ തെരുവില്‍
മഴ നനഞ്ഞു കുതിര്‍ന്ന റോഡ് അരികില്‍
ഒരു നേരിന്റെ നോവായി അവന്‍...
പ്രായമേറിയ പ്രണയ ഗര്‍ഭത്തിന്റെ നീറ്റലൊതുക്കി
ഒരു വിടരാത്ത ചിരിയായി അവള്‍....
അതിന്റെ പൈത്രുകം പറഞ്ഞുമറിയാതെ
പതിരായി, പരിഹാസ്യനായി അവന്‍...
നീട്ടിയ കൈകളില്‍ നനുത്ത വിരലുകളായി
നനഞ്ഞ കുങ്കുമ ചേലയില്‍, നിറവായി അവള്‍....
ചോരയേറി കനത്ത മുഷ്ടിയമരാതെ
കണ്ണു ചിമ്മാതെ, നിറവിനും നിറവായി അവന്‍....
അവന്റെ തോളെല്ലുകളില്‍ മുല്ല വള്ളിയായി
മഴയില്‍ അലിയാത്ത ഒരു കണ്ണുനീര്‍ കണമായി അവള്‍...
മജ്ജയില്‍ പടര്‍ന്ന വൈദ്യുതാഘാതമായി
തേന്മാവിന്‍ മരമായി, മരവിപ്പായി അവന്‍...
Subscribe to:
Posts (Atom)